ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Wednesday, August 25, 2010

Another ‘Game’

Common wealth is the talk in common


Dreaming that state be soon a heaven

Pledge new paradise under the sky

Emotions and thoughts are so high


Roads are made above the human head

Streets are getting cleaned for pride

Money gets flown like water from tap

Still we don’t see the hidden trap


In one mouth talks loud about progress in common

Other mouth drinks their blood like a demon

From Dal salt all are far from reach

Still the King says got more to catch


New tactics now we can see

Trace the poor and let them flee

Not by forces or by slogans

But by sheer makeup of arrogance


Salute the country salute the King

Without knowing that we sink

World is made by working hands

Remember, not by the Kings or Queens

-SashiKumar-

Thursday, July 1, 2010

Don’t get frustrated, feel relaxed



Hansan


Most of us might have had such experiences in our daily life. Unexpectedly incidents occurs where one gets humiliated, offended and feel frustrated. There may not be any obvious reason. But you are bound to undergo such bad experiences each day. Things can happen anywhere at any time, while travelling, or while being at home or office, walking on the street or sitting in a restaurant, at a Wine shop or at a Paan shop. You are not even safe on a telephone line. I am sure you too might have experienced such things, especially if you are staying in Delhi. Of course I am talking about the people belonging to the ordinary class. I have no idea about the upper class life styles and their day to day experiences.


Any given day it could begin at your own home that too in the early morning. Suddenly you are woken up from a nice sleep. Your wife may be shouting at you from the kitchen accusing you of not taking interest in the household affairs. You failed to call in the Plumber to fix the leaking tap at the kitchen sink. That is another matter that, the plumber is available in the Society’s office from 10 in the morning till 6 in the evening, a period that you are supposed to be working in the office. But she cannot be blamed, for calling in the plumber is the job of a male, and being the head of the family and a male, it is purely your duty. Wives are peculiar, it is their unique behavior. Be it your wife, mine or anybody else’s. They begin with the leakage of tap in the kitchen sink, but don’t be a fool to believe that it is going to end there. Alas! It is just the beginning. Suddenly the subject gets switched over to the day you went home drunk with staggering legs. The 4 large Whiskies you had not just made you stagger; it in fact swept away her prestige. She strongly believes a teetotaler husband enhances her prestige in the neighborhood and among her relatives. She goes on to remind you with tears in her eyes how happily she was living in her parent’s house before marrying you. It goes on….. However, you are helpless, you cannot respond, and it is wise not to say anything at that point of time. I know you are angry, you feel like yelling at her. Yet you won’t act anything stupid. Better keep mum and suppress your genuine feelings. It is a bit frustrating. Yeah, the frustration thus begins at home.

Next you think of hiring an auto rickshaw to the nearest Metro station since you are late for office and cannot wait for the bus. You signal to many but none stops, they all race past you. At last one stops, you feel relieved, not knowing what is in store for you ahead. You are aware that all the electronic meters in the Auto rickshaws plying across Delhi do not work. And now the bargain begins, the driver asks for an amount that is double the actual cost. Ultimately you settle down for an amount between the actual and the amount demanded by the driver. You have almost reached the station, just few yards away, suddenly the driver turn the vehicle to the Gas filling station, he won’t listen to your plea or shouts to drive the rickshaw to the station first and then fill the gas while returning. Obviously, you cannot use vulgar languages, for you are supposed to be a gentleman, a civilized and cultured middle class man. So bear it. I know, inside you are burning with rage. Suppress it, there is no other way.

The announcement in the Metro Train reminds you that, next station is where you have to de-board the train. You could see long queues on the platform. The announcement asks you to stand at the centre of the door while de-boarding. Well said! But you face a jostling crowd rushing in to the train and in the course you are pushed back into the train again and again. And when you use force to extricate yourself out, you hear people shouting at you using unfriendly words. My advice is not to feel humiliated. It is part of the life, you are in Delhi.

Now you are walking down to the office with long strides to be in the office just in time. You were not expecting it and have no idea from where the car emerged. It just stops in front of you blocking your way forcing you to take a detour. The guy could have stopped the car at one or two meters away. It is enough reason to feel angry. But, no, it is a BMW! BMWs, I hear, offer great comforts to the occupants, but these are dangerous machines for the people walking on the street. So to be on the safer side, do not raise any objection to the guy sitting behind the wheel.

You feel relaxed in your chamber after exchanging greetings and pleasantries with your colleagues in the office. After a cup of hot coffee, it is time for the staff meeting. The ‘Boss’ is furious and he shouts at you in front of all other staff. You are quite convinced that you are being blamed for something you are not responsible for. No, no, no, you should not at all try to defend your case. You see, bosses are bosses. Bosses are a class apart. They are destined to be embodiment of all virtues, epitome of knowledge and repository of all information in the universe. So, now my dear chap, you change that grim face and say ‘yes boss’ cheerfully. That’s it boy; you are brilliant.

Your landline phone is ringing relentlessly and you rush to the room to pick up the receiver. The person on the other end asks ‘who are you talking?’ Now do not feel bewildered. It is quite common in Delhi. You might feel it as if someone intrudes into your house and asks you ‘who you are?’ Forget it, just tell the person you are so and so and how can I help you. You may face such odd situations at various other places too, be it in a wine shop or a pan shop, the salesman at the counter might look the other way talking to his friend standing besides, ignoring you altogether.


Yes friends, I know what I have written above is not about something new. You all knew it from your own experiences. But what I suggest you is, to count such incidents you faced in a particular day. It would be interesting and funny and at the end of the day you would feel relaxed.







Sunday, June 20, 2010

ഇതു ഭയങ്കരം തന്നെ

എല്ലാ ഭാഷകളിലും ചില പ്രത്യേക 'വാക്കുകള്‍' സാര്‍വത്രികമായി ഉപയോഗിക്കാറുണ്ട്. അതിന് പ്രത്യേക സന്ദര്‍ഭങ്ങള്‍ ആവശ്യമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ഉപയോഗിക്കുന്ന ആളുടെ ഏത് മാനസിക അവസ്ഥയും പ്രതിഫലിപ്പിക്കാന്‍ ഈ വാക്കുകള്‍ക്കു കഴിയും. ദേഷ്യമായാലും സന്തോഷമായാലും അത്ഭുതം പ്രകടിപ്പിക്കുന്നതിനും നിരാസയിലും എല്ലാം ഈ വാക്കുകള്‍ യഥേഷ്ടം പ്രയോഗിക്കാം.


അമേരിക്കന്‍ സായിപ്പിന് ഇത്തരത്തില്‍ സൌകര്യപ്രദമായി ഉപയോഗിക്കാന്‍ രണ്ടു വാക്കുകള്‍ ഉണ്ട്. അതിലൊന്ന് 'ഷിറ്റ്' എന്ന വാക്കാണ്‌. രണ്ടാമത്തേതും വളരെ പോപുലറായ ഒരു വാക്കാണ്, എങ്കിലും അത് ഞാനിവിടെ എഴുതുന്നില്ല. സായിപ്പിന് എന്തും ആകാമല്ലോ. എത് വാക്കും ഇപ്പോഴും എപ്പോഴും എവിടെ വച്ചും ഏത് നിരത്തിലയാലും ജന മധ്യത്തിലായാലും യാതൊരു സങ്കോചവും കൂടാതെ പ്രയോഗിക്കാം. അത് സായിപ്പിന് ജനിക്കുന്നതിനും മുന്‍പ് ജനിപ്പിച്ചവന്‍ ജനിക്കുന്നതിനും മുന്‍പേ അനുവദിച്ചു കിട്ടിയിട്ടുള്ള സ്വാതന്ത്ര്യമാണ്. നമുക്കതിനെ ചോദ്യം ചെയ്യേണ്ട. അല്ലെങ്കിലും അതിന്റെ ആവശ്യമെന്താ. സായിപ്പ് സായിപ്പല്ലേ നമ്മുടെ പോലെ ആണോ. അല്ല. സായിപ്പ് നല്ല വെളുത്തതും സ്വര്‍ണ തലമുടി ഉള്ളവനും ഉയരക്കാരനും കൂട്ടത്തില്‍ ചിക്കിലി ഉള്ളവനും ആണ്. പോരെങ്കില്‍ സായിപ്പിന്റെ നാട് ലോകത്തെ ഏറ്റവും ശക്തിമാനായ രാജ്യമാണ്, സമ്പത്തിലും ആയുധ ബലത്തിലും. മൂപ്പരെ 'ലോകത്തിന്റെ പോലീസെന്നൊക്കെ' പറഞ്ഞു ചില അശക്ത ദേശങ്ങളിലെ കാര്യമായ ജന പിന്തുണയില്ലാത്ത രാഷ്ട്രിയ പാര്‍ടികള്‍ അവരുടെ മുഖപത്രങ്ങളില്‍ മുഖ പ്രസംഗങ്ങള്‍ എഴുതി വിരട്ടാറുണ്ട് എന്നുള്ളതും ശരിയാണ്. പക്ഷെ ആര് കാര്യമാക്കാന്‍. സായിപ്പിനും അതിയാന്റെ നാടിനും എല്ലാത്തിനും അധികാരം ഉണ്ട്. തോന്നിയ പോലെ ചെയ്യും. ആരാണിവിടെ ചോദിയ്ക്കാന്‍ എന്ന മുഖഭാവത്തോടെ. നൂക്ലിയര്‍ ബോംബുകള്‍ സ്വന്തം അടുക്കളയില്‍ കുന്നു കൂട്ടി വച്ചിട്ട് മറ്റുള്ളവരോട് പറയും നുക്ലിയര്‍ എന്ന വാക്ക് മിണ്ടിപ്പോകരുതെന്ന്, ഗ്വാണ്ടനാമോ ബേയിലെ തടവറയില്‍ ആളുകളെ മൃഗീയമായി പീഡിപ്പിക്കാം, സ്വന്തം നാട്ടിലെ തെരുവീഥികളില്‍ കറുത്തവരെ പേപ്പട്ടികളെ പോലെ വേട്ടയാടാം. അതോടൊപ്പം ഹൂമന്‍ റൈറ്റ് വയലെഷന്‍സിനെ കുറിച്ചു ലോകത്തിനു ഒരു ക്ലാസ്സും കൊടുക്കാം.

സായിപ്പിന്റെ അധികാരം യഥാര്‍ത്ഥ അധികാരമാണ്. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത്‌ ഇന്ത്യക്കാരാണ്. പ്രകാശ്‌ കാരാട്ടിനെയും ബര്ദ്ദനെയും പോലുള്ളവര്‍ക്ക് അത് ദഹിക്കില്ല എന്നത് സത്യം. മന്‍മോഹന്‍ സിങ്ങിനരിയാം, അര്‍ജുന്‍ സിങ്ങിനും രാജീവ് ഗാന്ധിക്കും അറിയാമായിരുന്നു. സായിപ്പ് പറയുന്നതെ ചെയ്യൂ എന്ന നിര്‍ബന്ധം മന്‍മോഹന്‍ സിംഗ് ജി കാണിക്കുന്നെങ്കില്‍ കുറ്റം പറയേണ്ട കാര്യം ഇല്ല. പതിനാലായിരം പീറ ഇന്ത്യക്കാര്‍ മരിച്ചെന്നു വച്ചു ആണ്ടെഴസന്‍ സായിപ്പിനെ കുരിശിലെട്ടുന്നത് ശരിയാണോ . അര്‍ജുന്‍ സിങ്ങും രാജീവ്‌ സാറും ചെയ്തതല്ലേ ശരി. സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും സായിപ്പുപയോഗിക്കുന്ന ആ രണ്ടു വാക്കുകള്‍ നമുക്കങ്ങിനെ പരസ്യമായി ഉപയോഗിക്കാന്‍ പറ്റില്ല. എന്താ കാരണം. കാരണം നമ്മളൊക്കെ ഡീസന്റ് പീപിള്‍സ്‌ ആണല്ലോ.

എന്നുവച്ചു നമുക്കും ഏത് സന്ദര്‍ഭത്തിലും ഉപയോഗിക്കാനുള്ള വാക്കുകള്‍ ഇല്ലെന്നോ വേണ്ടന്നോ ഇല്ല കേട്ടോ. വേണമെന്ന് തോന്നുന്നെങ്കില്‍ നമുക്കൊരോരുതര്കും സൗകര്യം പോലെ ഒന്നോ രണ്ടോ വാക്കുകള്‍ കണ്ടുപിടിക്കാം. പ്രഭ വര്‍മ 'കൊഷിഷ്' കണ്ടു പിടിച്ചത് പോലെ. കൊഷിഷ് എന്ന വാക്കിനെ യേത് സന്ദര്‍ഭത്തിലും യേത് വാചകത്തിലും സൌകര്യപ്രതമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തുമ്പോള്‍ ഉപയോഗിക്കാന്‍ വര്‍മയ്ക്ക് അസാധ്യമായ പാടവം ഉണ്ടായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലുമെല്ലാം പാണ്ടിത്യമുള്ള വര്‍മയ്ക്ക് ഹിന്ദി ഭാഷയിലുള്ള പോരയിമ നികത്തി കൊടുത്തത് 'കൊഷിഷ്' എന്ന ഈ സുന്ദരന്‍ വാക്കാണ്‌. ഉദാഹരണത്തിന് വര്‍മയുടെ ചില സെന്ടന്സുകള്‍ ഞാന്‍ ഉദ്ധരിക്കാം: ആപ് കൊനാട് പ്ലേസ് ജാനേ കോ കൊഷിഷ് ഹേ?.(എന്റെ കൂടെ കൊനാട് പ്ലേസ് വരുന്നുവോ), പപ്പു ആജ്‌ സ്കൂള്‍ ജാന കൊഷിഷ് നഹി ഹൈന്‍ (പപ്പു ഇന്ന് സ്കൂളില്‍ പോകുന്നില്ല). ‍നമുക്കേവര്‍ക്കും ഇതുപോലെ വാക്കുകള്‍ ഇനിയും കണ്ടുപിടിക്കാവുന്നത്തെ ഉള്ളു.

പക്ഷെ നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് കേരളത്തിലേക്ക് ചെല്ലാമെന്നു കരുതേണ്ട. അവിടെ ഇതിനോടകം തന്നെ 'ഭയങ്കരന്‍' ഒരു വാക്ക് കണ്ടുപിടിച്ചു കഴിഞ്ഞു. മാത്രമല്ല രാപകലെന്യേ ആയിരക്കണക്കിന് ടീവീ പരിപാടികളിലൂടെ അത് സമസ്ത മേഘലകളിലും അതിന്റെ ആതിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇനി ആരാണീ ഭയങ്കരന്‍ വാക്ക് എന്നറിയേണ്ടേ. "ഭയങ്കരം' എന്ന വാക്കാണ്‌ ആ കക്ഷി. ഈ വാക്കിന്‌ ഇത്ര അപാരമായ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു പ്രോയോഗത്തില്‍ വരുത്തിയ ഭാഷ വിദ്വാന്‍ ആരെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം ഈ വാക്കാണ്‌ എന്നതില്‍ സംശയം വേണ്ട. ഭയങ്കരം എന്ന വാക്കിന്റെ അര്‍ഥം 'ഭയം ജനിപ്പിക്കുന്ന' എന്ന കേവല അറിവുകളില്‍ തൂങ്ങി നിന്ന് വാദിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ സ്വയം കുടുങ്ങുകയെ ഉള്ളു. കാരണം ഇതിന്റെ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. അത് മനസ്സിലാകണമെങ്കില്‍ മലയാളത്തിലെ നിരവധി ടീവീ ചാന്നലുകളില്‍ വരുന്ന പരിപാടികള്‍ ശ്രദ്ധിച്ചാല്‍ മതി. അവതാരകയായി വരുന്ന ചെറുപ്പക്കാരായ സുന്ദരീ സുന്ദരന്മാര്‍ മുതല്‍ സിനിമ ലോകത്തെ സെലെബ്രിടീസ് വരെ ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിച്ചാല്‍ മതി ഈ വാക്കിന്‍റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കാന്‍. ലാലെട്ടനോട് സംസാരിക്കുമ്പോള്‍ 'ഭയങ്കര' സുഖമാണ്. സുഖം എങ്ങിനെയാണ് ഭയപ്പെടുതുന്നതാവുന്നത് എന്നു നിങ്ങള്ക്ക് സംശയം തോന്നാം. അപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാ എന്നതോ. സിനിമയില്‍ എനിക്ക് നല്ല ചാന്‍സുകള്‍ കിട്ടുന്നുണ്ട്‌ എന്നത് അവതരിപ്പിക്കുന്നത്‌ ഇപ്പോള്‍ ഭയങ്കര ചാന്സുകളാണ് എന്ന രീതിയിലാണ്. വിവിധ തുറകളില്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരാളെ അയാളൊരു ഭയങ്കര പ്രതിഭയാണ് എന്നു വിശേഷിപ്പിച്ചു കേള്‍വിക്കാരെ മുഴുവന്‍ ഭയപ്പെടുതിക്കളയും. ഭയങ്കര സുന്ദരി, ഭയങ്കര ഭംഗി, ഭയങ്കര സുഗന്ധം, ഭയങ്കര ഇഷ്ടം, ഭയങ്കര രസം ............



എനിക്ക് ഭയം തോന്നുന്നത് നിരന്തരവും സാര്‍വത്രീകവുമായ ഈ ഭയങ്കര പ്രയോഗം യഥാര്‍ത്ഥത്തില്‍ ഭയങ്കരമെന്നു വിശേഷിപ്പിക്കേണ്ട സംഭവങ്ങള്‍ കേള്‍കുമ്പോള്‍ നമ്മുടെ ചുണ്ടുകളില്‍ ഒരു ചെറു ചിരി പടര്തുമോ എന്നതാണ്.

.... ഹാന്‍സന്‍

NB: മലയാളം ടൈപ്പിംഗ്‌ ആദ്യമായി ശ്രമിച്ച എന്റെ അപരാധങ്ങള്‍ നല്ല സമരിയക്കരായ നിങ്ങള്‍ മനിസ്സിലാക്കി മുകളിലെ വാക്കുകളെ ചേരുംപടി ചേര്‍ത്ത് വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

Thursday, June 17, 2010

വായടക്കൂ

കോട്ടിട്ടു പരദേശി വന്നു

കറുത്ത തൊപ്പിയിട്ട

നക്ഷത്രക്കുപ്പായമിട്ട

വെളുത്ത തൊലിയുള്ളവന്‍

ചിരിയിലും വാക്കിലും രാജാവിനെ മയക്കി മൊഴിഞ്ഞു ...

ഭൂമിയില്‍ പാലൊഴുക്കി വായുവില്‍ സുഗന്ധം പരത്തി

ഇവിടം സ്വര്ഗലമാക്കാം

രാജാവ്‌ തലയാട്ടി

പണി ശാല തുറന്നു

എറാന്‍ മൂളികള്‍ നിരന്നു

കയ്യും പിണച്ചു

അവനു നാവേറ് പാടി

സഹായത്തിനു ചാവേറുകള്‍

പിന്നെ വീണവായനയില്‍ ഒഴുകി

ഭുമിയില്‍ പാഷാണം

വായുവിലും വിഷം

പ്രജകള്‍ മരിച്ചു വീണു

ഈയലുകള്‍ പോലെ

കരിമ്പുകയില്‍ അവന്‍ ചിരിച്ചു,

ഇരുട്ടില്‍ വെളുത്ത പല്ലുകള്‍ തിളങ്ങി

തെരുവില്‍ ശവങ്ങള്‍ കുമിഞ്ഞു കൂടി

രാജാവ് അവനെ അനുഗമിച്ചയച്ചു

പിന്നെയും വീണ വായിച്ചു രസിച്ചു

പ്രജകള്‍ മുറുമുറുത്തു

കരച്ചില്‍ ഇരമ്പി

രോഷം ഇരമ്പി

അവനെ തൂക്കിലേറ്റാന്‍

ആക്രോശങ്ങള്‍ ഉയര്ന്നു

രാജാവ്‌ അപ്പോഴും വീണ വായിച്ചു കൊണ്ടേയിരുന്നു

വീണ വായിച്ചു കൊണ്ടേ രാജാവ്‌ സദസ്സ് വിളിച്ചു

ആലോചനക്കാര്‍ വന്നു

വായടക്കണം, എന്ത് ചെയ്യും?

ഒടുവില്‍ കല്പ്പി്ച്ചു

സഹായി ചാവേറുകളെ ശിക്ഷിക്കുക

ഒരു വെള്ളി നാണയം പിഴ

ഒരു രാത്രി തടവ്‌

മരിച്ചവര്ക്കും കൊടുക്കാം ഒരു വെള്ളിനാണയം

പ്രജകള്‍ ഞെട്ടി, ദേശവും

നിയമം നാണിച്ചു

ഇരമ്പല്‍ ഉയര്ന്നു ...

അപ്പോള്‍ അവനോ ?

ഉടന്‍ വന്നു കല്പന

മുറവിളി കൂട്ടുന്ന ജനങ്ങള്ക്ക്വ‌

ആറു ചാട്ടവാറടിയും ആവട്ടെ

ശശികുമാര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam  എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

Friday, June 11, 2010

ഭോപാല്‍ വാതക ദുരന്തവിധിയും ദുരന്തം തന്നെ

ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത നാളായി ആയിരത്തി തൊള്ളായിരത്തി എന്പതിനാല് ഡിസംബര്‍ രണ്ട് ഇന്നും മറക്കാതെ നില്ക്കുതന്നു. നാലായിരത്തോളം ആളുകള്‍ മരിക്കുകയും (അതിനു ശേഷം മരിച്ചവര്‍ എത്രയോ അധികം) അതില്‍ എത്രയോ ഇരട്ടി ആളുകള്‍ ആവശ ബാധിതരാകുകയും ചെയ്ത ഭോപാല്‍ വാതക ദുരന്തം അന്നാണല്ലോ നടന്നത്. മീതൈല്‍ ഐസോ സയനെറ്റ്‌ ചോര്ന്നു വിഷാംശം അന്തരീക്ഷമാകെ പരക്കുകയും ആ വിഷബാധയില്‍ ആയിരങ്ങള്‍ നിത്യ കണ്ണീരിലായതും ചരിത്രം.


ദുരിതത്തിലായ മനുഷ്യ ജീവനുകള്ക്ക് വേണ്ടി അന്നു തുടങ്ങിയതാണ് നിയമയുദ്ധം. അതിനു ഒരു പരിസമാപ്തി ഉണ്ടായത്‌ പതിനാറു വര്ഷഅങ്ങള്ക്കു ശേഷം ഈ ജൂണ്‍ ഏഴിനാണ്. സമത്വ സുന്ദരഭാരതത്തിന്റെ ദുര്ഗ്തി എന്നല്ലാതെ എന്ത് പറയാന്‍! എന്നാല്‍ സി ബി ഐ ഏറ്റെടുത്ത കേസിലെ വൈകി വന്ന ഈ വിധിയോ, അതിലേറെ പരിതാപകരം. ഇരുപത്തയ്യായിരം രൂപ നഷ്ടപരിഹാരം! സ്വതന്ത്ര ഭാരതത്തിലെ ഒരു പൌരന്റെള മൂല്യമാണത്! മാത്രമോ? ഈ മഹാവിപത്ത്തിന്റെ യഥാര്ത്ഥ് പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. അന്നത്തെ യൂണിയന്‍ കാര്ബൈതഡ്‌ ഫാക്ടറി ചെയര്മാ്ന്‍ വാരന്‍ ആന്റെര്സഅനെ പറ്റി പരാമര്ശറമേ ഇല്ല. അയാള്‍ പിടികിട്ടാ പുള്ളിയാണ് പോലും. ഇപ്പോഴും ന്യൂയോര്ക്കി ല്‍ അയാള്‍ സസുഖം വാഴുന്നു എന്നും പറഞ്ഞു കേള്ക്കു ന്നു. എല്ലാ രാജ്യസ്നേഹികള്ക്കും , ദുരിത ബാധിതര്ക്കും ഒക്കെ നിരാശ നല്കിഞയ ഈ വിധി അത്യന്തം അപലപനീയമാണ്. മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്‍ ശ്രീ ലാല്‍ ഒരു വാര്ത്താ ചാനലില്‍ പറഞ്ഞത് ഈ കേസില്‍ മേല്ലെപ്പോക്കിനും യൂണിയന്‍ കാര്ബൈ ഡ്‌ അനുകൂല നിലപാടുകള്ക്കും സര്ക്കാ ര്‍ സമ്മര്ദ്ദംന ചെലുത്തിയിരുന്നു എന്നാണ്. ഉദ്ദേശം മുന്നൂറ്റി മുപ്പതു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട നമ്മുടെ രാജ്യം ഒടുവില്‍ നാല്പത്തി ഏഴു കോടി ഡോളര്‍ എന്ന ഒത്തുതീര്പ്പി ല്‍ എത്തിച്ചേര്ന്നവതും മറ്റൊരു ദുരൂഹത. നാം ആവശ്യപ്പെട്ടത്തിന്റെ ഏകദേശം പതിനഞ്ചു ശതമാനത്തില്‍ താഴെമാത്രം തുകയില്‍ ഒത്തുതീര്പ്പി നു സമ്മതിച്ചതിലും വ്യാപകമായ പ്രതിഷേധം ഉണ്ടായി. പത്തു ലക്ഷത്തിലധികം ദുരന്തബാധിതര്‍ ഉണ്ട് എന്നായിരുന്നു കണക്ക്‌ എന്നിരിക്കിലും അതില്‍ നഷ്ടപരിഹാരം ആവശ്യമായവര്‍ ഏകദേശം ആര് ലക്ഷത്തോളം ആളുകളാണെന്ന് നിജപ്പെടുത്തി; പക്ഷെ നഷ്ടപരിഹാരം കൊടുത്തത് ഏകദേശം നാലര ലക്ഷം ആളുകള്ക്ക്ണ മാത്രം. അതും അര്ഹാനമായതിന്റ്റെ എത്രയോ കുറഞ്ഞ തുക. വര്ഷകങ്ങള്ക്കു് മുമ്പേ നടന്ന ഈ മഹാവിപത്ത്തിന്റെ ഇരകളായി ഇന്നും ജീവിക്കുന്ന പരശതം മനുഷ്യ ജീവനുകളുടെ വേദനകള്ക്കെവതിരെ മുഖം തിരിച്ചു കൊണ്ടുള്ള ഈ വിധി നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും നമ്മുടെ അമേരിക്കന്‍ വിധേയത്വത്തെയും തുറന്നു കാട്ടുന്നു. പാര്ല്മെന്റില്‍ വരാനിരിക്കുന്ന ആണവ ബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടുന്നതും ഈ പാശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ആ ബില്ലിലും ആരോപ്പിക്കപ്പെടുന്ന മുതലാളിത്ത അനുകൂല സമീപനവും, വിധേയത്വവും, അപകടം നടന്നാല്‍ സ്വതന്ത്രമായി തലയൂരാന്‍ ഉടമകളെ സഹായിക്കുന്ന വ്യവസ്ഥകളും പുന: പരിശോധിക്കേണ്ടത് ഇത്തരുണത്തില്‍ അത്യാവശ്യമാണ്. ഭരണകൂടം രാജ്യത്തിനു പുറത്ത്‌ പടിഞ്ഞാട്ടല്ല കണ്തുതറന്നു നോക്കെന്ടതും അനുകൂല നിലപാടുകള്‍ എടുക്കെന്ടതും. സ്വന്തം രാജ്യത്തിലെക്കാവണം. അവരുടെ വേദനയാവണം സ്വന്ത വേദനയും. അവരുടെ കണ്ണീരിനാണ് പരിഹാരം വേണ്ടത്‌. ആ കണ്ണീരാണ് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നത്, ആരും തുടക്കാനില്ലാതെ.


ശശികുമാര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക


ഒരു ജനസംസ്കൃതി ഗാനം

സംസ്കൃതി ജനസംസ്കൃതി

മാനവചരിത മാറ്റൊലി

യുഗയുഗങ്ങളായ് സമരധാരയില്‍

വളര്ന്നു വന്നു സംസ്കൃതി ജനസംസ്കൃതി

സിന്ധു തലോടിയ തടനിലങ്ങളില്‍

ടൈഗ്രിസ്‌ യുഫ്രെട്ടിസ് ഇടനിലങ്ങളില്‍

നൈല്‍ കുളിര്പ്പിടച്ച ധരണിയില്‍

മഞ്ഞ നദിയുടെ തീരതലങ്ങളില്‍

വളര്ന്നു വന്നു സംസ്കൃതി മാനവസംസ്കൃതി

രമ്യഹര്മ്യ ങ്ങള്‍ ഉത്തുംഗ സ്മാരകങ്ങള്‍

രാജപത്നികള്ക്കാ യ്‌ സപ്താല്ഭുകതങ്ങളായ്

ബാബല്‍ ഗോപുര, പിരമിഡ്, പിസ്സാകള്‍

അദ്ധ്വാനം പാരിനു സൗന്ദര്യഹേതു

വളര്ന്നുനവന്നു സംസ്കൃതി ജനസംസ്കൃതി


............................പി.കെ.മോഹന്ദാാസ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

Monday, June 7, 2010

ഐ പി എല്‍ അവതാരം

ക്രിക്കറ്റ്‌ ലോകത്തെ മറൊരു ഖല്ഖി അവതാരം ഉടലെടുത്തു കഴിഞ്ഞു. ഒരു ലഹരിയായി ഇന്ന് ക്രിക്കറ്റ്‌ ആരാധകര്‍ എല്ലാം മറന്ന് ആടിത്തിമര്‍ക്കുന്നതും നാം കാണുന്നു. എല്ലാ ദിവസവും മാധ്യമങ്ങള്‍ ഐ പി എല്‍ ആഘോഷം കെങ്കേമം ആക്കുന്നു. അത് കളിയുടെ കാര്യത്തില്‍ ആയാലും കുംഭകോണങ്ങള്‍ ആയാലും. ഞാനും ഈ കളി കാണുന്നു. ഒരു പക്ഷെ ഒരു തികഞ്ഞ കായിക പ്രേമി ആയതുകൊണ്ടാവാം. അല്ലെങ്കില്‍ ഒരു മതം പോലെ സമൂഹത്തില്‍ പടര്‍ന്നു കയറിയ ഈ കൂത്തിന് എന്റെ മനസ്സില്‍ അറിയാതെ തന്നെ വന്ന സ്വാധീനം പകര്‍ന്ന ആവേശം എന്നും പറയാം. ഒരു പ്രത്യേക കളിക്ക് ഇന്ന് കിട്ടുന്ന പ്രാധാന്യമോ, അത് കാണണമോ, വേണ്ടയോ എന്നതല്ല ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം. ഓരോ കളിക്കും എന്ന പോലെ ക്രിക്കറ്റിനും ഒരു കേളീശൈലി, സ്വഭാവം, ചാരുത എന്നിവ സ്വാഭാവികമായും ഉണ്ട്. ഈ കായിക ഇനത്തെ വികസ്വര, അവികസിത രാജ്യങ്ങളില്‍ സ്ഥാനമില്ല എന്നും നമുക്ക് വാദിക്കാം. അതിനെ അതിന്റെ പാട്ടിനു വിട്ടേക്കൂ. പക്ഷെ ഐ പി എല്‍ എന്ന പുതിയ കമ്പോള രൂപം, ഈ ഇനത്തിന്റെ സ്വാഭാവിക ഭംഗിയും, രൂപത്തെയും ആകെ തകര്‍ക്കുന്നു എന്നത് സമ്മതിച്ചേ പറ്റൂ. ഫ്രാഞ്ചൈസികള്‍ എന്ന പേരില്‍ ഓരോരുത്തരും ഓരോ ടീം ഏറ്റെടുത്ത്‌ കളിക്കാരെ കളത്തില്‍ ഇറക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് സ്വന്തസ്ഥാനം ഉറപ്പിക്കാന്‍ ചാവേറുകളെ അങ്കത്തട്ടില്‍ വിടുന്ന നാടുവാഴികള്‍ ആണ്. ‘വെട്ടേറ്റ്‌ വീണാലും വീട്ടെക്ക് മാനം തന്നെ’ എന്ന എം ടി യുടെ വാക്കുകള്‍ ഓര്‍ത്തുപോവുന്നു.
അതും അവിടെ നില്‍ക്കട്ടെ. അത് കായികരംഗത്തെ വ്യാവസായിക രംഗത്തെ സ്വാഭാവിക രൂപാന്തരം എന്ന് പറഞ്ഞു നമുക്ക് തടി തപ്പാം. ഈ പുതിയ അവതാരം എത്രമാത്രം നമ്മുടെ സമൂഹത്തെ സ്വാധീനിക്കുന്നൂ എന്ന തോര്‍ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അമ്പരപ്പാണ് ഉണ്ടാവുന്നത്. മാധ്യമങ്ങള്‍ എല്ലാം മറന്ന് ഇത് ആഘോഷിക്കുന്നത് നമുക്ക് മനസ്സിലാക്കാം. അവര്‍ക്ക്‌ ആവശ്യം അത്തരം ആഘോഷങ്ങള്‍ മാത്രമാണല്ലോ, എല്ലാ കാലത്തും. പക്ഷെ സാമാന്യ ജനത്തിന്റെ ചിന്തയും ബോധവും വരെ ഈ ഐ പി എല്‍ ലഹരി കവര്‍ന്നെടുത്തു എന്നതാണ് ദയനീയം. ജനം ഐ പി എല്‍ ലഹളയില്‍ മുങ്ങിക്കുളിക്കുമ്പോള്‍, ആയിരക്കണക്കിന് പൈസ മുടക്കി ടിക്കറ്റ്‌ എടുത്തും അല്ലെങ്കില്‍ ടീ വി ക്ക് മുന്നില്‍ സര്‍വവും മറന്ന് ഉന്മാദിക്കുമ്പോള്‍, നമ്മുടെ ചുറ്റുപാടുകള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാവുന്നില്ല. അവര്‍ ഓര്‍ക്കുന്നില്ല ഈ ഐ പി എലിന്റെ പേരില്‍ കോടികളുടെ കൊടുക്കല്‍ വാങ്ങലുകളും അതിനെ ചൊല്ലി ഉണ്ടാവുന്ന വിവാദങ്ങളും, തങ്ങള്‍ വന്ചിക്കപെടുകയാണ് എന്ന വാസ്തവവും. അറിഞ്ഞിട്ടും അറിയാതെ ഏതോ ഒരു ഉന്മാദത്തിന്റെ തീവ്രതയില്‍ ജനം മരവിക്കുന്നു.

കോടികള്‍ കൊയ്യുന്ന ഈ ക്രിക്കറ്റ്‌ വ്യവസായം ഇങ്ങനെ പന്തലിക്കുംപോഴും, ജനകോടികള്‍ ഒരു നേരത്തെ അന്നത്തിനു നെട്ടോട്ടമോടുന്നത് അവഗണിക്കപ്പെടുന്നു. പട്ടിണി കാരണം വീട് വിട്ടു ഓടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന പുതിയ റിപ്പോര്‍ട്ട് എത്രപേര്‍ അറിയുന്നു. ഖാപ്‌ പഞ്ചായത്തിന്റെ താലിബാന്‍ പരിഷ്കാരം ഒരു ഫ്ലാഷ് ന്യൂസ് പോലെ മറയുമ്പോള്‍, ആരൊക്കെ ഇതിനെപറ്റി വ്യാകുലപ്പെടുന്നു. ഇന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളിലും വികസനം ഒരു വിദൂരസ്വപ്നമായി നില്‍ക്കുന്നതും, പ്രാഥമിക സൗകര്യങ്ങള്‍ പോലും കിട്ടാത്ത ജനലക്ഷങ്ങള്‍ തെരുവില്‍ അലയുന്നതും പ്രശ്നമാവുന്നില്ല, സര്‍ക്കാരിനും, മാധ്യമങ്ങള്‍ക്കും, ജനത്തിനും. ഈ അവസരം മുതലെടുത്ത്‌ വിഘടന വാദികള്‍ സാമൂഹ്യ വികാസത്തിന്റെ അപ്പോസ്തലന്മാര്‍ എന്ന് സ്വയം പ്രഖ്യാപിച്ച് സ്വാധീനം നേടുന്നു. അങ്ങിനെ ഉത്തരവാദിത്വം ഇല്ലാത്ത സര്‍ക്കാരിനും, വികസനമന്ത്രം മറയാക്കുന്ന അക്രമവാദികള്‍ക്കും ഇടയില്‍ പാവം ജനം ഞെരുങ്ങുന്ന അവസ്ഥയും ഇന്ന് നമുക്ക് കാണാം.
കളികള്‍ നടക്കട്ടെ. പുതിയ സങ്കേതങ്ങളും സങ്കല്‍പ്പങ്ങളും വളരട്ടെ. പക്ഷെ എല്ലാം കളിയല്ല എന്ന് നാം അറിയുക. നമ്മുടെ മനസ്സിന്റെ, ചിന്തയുടെ എഴയലത്തും വരാതെ നാം മാറ്റി നിര്‍ത്തിയിട്ടുള്ള ഭൂരിപക്ഷ ജനസമൂഹത്തെ നമ്മുടെ ഉള്ളില്‍ പുനര്‍പ്രതിഷ്ഠ നടത്തുക. ഐ പി എല്‍ പോലുള്ള വന്‍ വ്യവസായം പകര്‍ന്ന ലഹരികള്‍ക്കിടക്ക്, അല്‍പ സമയം സമൂഹത്തെ പറ്റി, നമ്മുടെ സഹജീവികളെ പറ്റി ഓര്‍ക്കുക... അല്ല മറക്കാതിരിക്കാനെന്കിലും ശ്രമിക്കുക.

ശശി കുമാര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക