ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Monday, May 17, 2010

അക്ഷയ ത്രിതീയ


അക്ഷയ ത്രിതീയ എന്ന പദം തന്നെ കേട്ടുതുടങ്ങിയിട്ട് ഒന്നോ രണ്ടോ വര്‍ഷമേ   ആയിട്ടുള്ളൂ. മലയാളം  ചാനലുകലോടുള്ള കടപ്പാട് മറച്ചുവെക്കുന്നില്ല. കഥയോ ഐതിഹ്യമോ  എന്തുതന്നെയായാലും അത് അംഗീകരിച്ചുകൊണ്ട് പറഞ്ഞാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇത്. വൈശാഖ മാസത്തിലെ ആദ്യ പകുതിയിലെ മൂന്നാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഇതുപ്രകാരം ഈ ദിവസം എല്ലാ പുണ്യ കര്‍മ്മങ്ങള്‍ക്കും  ഉത്തമമായി കരുതപ്പെടുന്നു. ത്രേതായുഗം ഉണ്ടായതും പരശുരാമന്‍ ജനിച്ചതും ഈ ദിവസമാണ് എന്ന്  പറയപ്പെടുന്നു. ഈ ദിവസത്തിന്‍റെ  പുണ്യം കുടുതലായി നമുക്ക്‌ മനസിലാകുന്നത് ഇന്ത്യയിലെ ഈ ദിവസത്തെ സ്വര്‍ണ്ണ  വിപണനം 7.25 ടണ്‍  ആണ്‌ എന്ന് കേള്‍ക്കുമ്പോള്‍  ആകും. അതായത്‌ കഴിഞ്ഞ വര്‍ഷത്തെക്കാള്‍  30 ശതമാനത്തോളം കുടുതല്‍. സ്വര്‍ണ്ണ  വില ഏറവും കുടി നില്ക്കുമ്പോഴും നമുക്ക്‌ പണത്തേക്കാള്‍ പ്രാധാന്യമാനല്ലോ ഐശ്യര്യം. സ്വര്‍ണ്ണം  , ഡയമണ്ട്, പ്ലാറ്റിനം എന്നിവ വാങ്ങിയാല്‍ വര്ഷം  മുഴുവന്‍ ഐശ്യര്യം കളിയാടി നില്ക്കും . മലയാളം ചാനലുകളോട് വീണ്ടും കടപ്പാട്. ഞായറാഴ്ച്ച ആയാലും രാവിലെ ആറു മണിക്ക് കടകള്‍ തുറക്കുമെന്നുള്ളതും വളരെ വൈകിയേ അടക്കുമെന്നുള്ളതും  മുന്‍കൂട്ടി  ബുക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കിയതും ഐശ്യര്യ സമൃദ്ധി വര്‍ദ്ധിപ്പിക്കാനേ  ഉപകരിക്കു. കച്ചവട സംസ്കാരം നമുക്ക്‌ സമ്മാനിച്ച വാലന്റിന്‍ ദിനം, അക്ഷയ ത്രിതീയ തുടങ്ങിയവയ്ക്ക് പുറമേ വസ്ത്രം, വീട്, ഭുമി, മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ദിവസങ്ങള്‍ ഉണ്ടാകട്ടെ.  അങ്ങനെ ഐശ്യര്യ സമൃദ്ധമായ ഒരു ലോകം ഉണ്ടാകട്ടെ.

---------ശ്രീനിവാസ്‌  എന്‍ വി


നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യാവുന്നതാണ് .

3 comments:

 1. ഇന്നുവരെ ഇല്ലാതിരുന്ന ഇത്തരം ആഘോഷങ്ങള്‍ ക്കെതിരെ നല്ല ഒരു സൂചന. സ്വര്‍ണ്ണവും പാത്രങ്ങളും മാത്രമല്ലല്ലോ ഇന്ന് കച്ചവട ചരക്കാക്കുന്നത്. അമ്മയെയും അച്ഛനെയും ഒക്കെ പ്രത്യേക ദിവസങ്ങളുടെ പേരില്‍ ഇന്ന് മാര്‍ക്കെറ്റ്‌ ചെയ്യുന്നില്ലേ? കേഴുക പ്രിയ നാടേ!!!!

  ReplyDelete
 2. ശ്രീനിവാസന്‍ ജി യുടെ അഭിപ്രായത്തോട് വളരെ യോജിക്കുന്നു. അക്ഷയ ത്രിതീയ യുടെ മഹത്വം മനസ്സിലാക്കി കൊടുക്കുവാന്‍ ഇത് ഉപകരിക്കും.

  ReplyDelete
 3. അക്ഷയ ത്രിതിയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിലുടെ വരുന്ന ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യം മലയാളി വാങ്ങുന്നു. കൂടാതെ ഗ്രിഹദോഷം മാറ്റുന്നതിനുള്ള രത്നക്കല്ലുകളും സ്വര്‍ണക്കടകളില്‍ സുലഭമായി ലഭിക്കുന്നു. അതും അന്ത്രരാസ്ട്ര പ്രശസ്തരായ ജ്യോതിഷികളാല്‍ നിര്‍ദേശിക്കപ്പെടുന്ന രത്നക്കല്ലുകള്‍. അക്ഷയ ത്രിതിയ ദിനത്തില്‍ വാങ്ങുന്ന സ്വര്‍ണവും, ഗ്രിഹദോഷം മാറ്റുന്നതിനുള്ള രത്നക്കല്ലുകളും ധരിച്ചാല്‍ നേട്ടമുണ്ടാകും തീര്‍ച്ച.... അത് സ്വര്‍ണ വ്യാപാരിക്കും, ജ്യോത്സ്യനും ആയിരിക്കുമെന്ന് മാത്രം !!!!!!!!!

  പെട്ടെന്ന് പണമുണ്ടാക്കാന്‍ കഴിയുന്ന കുറുക്കു വഴികള്‍ തേടിയുള്ള മലയാളിയുടെ പരക്കം പാച്ചിലില്‍ കുഴിയില്‍ വീണ
  നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്. ആട്, തെക്ക്, മാഞ്ചിയം, മണിചെയിന്‍ തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടതാണ്. സാധാരണ ഗതിയില്‍ പണമുണ്ടാക്കാന്‍ അധ്വാനിക്കണം , ഇന്ന് അതൊരു പഴഞ്ചന്‍ ഏര്‍പ്പാടായി പലരും കാണുന്നു.

  വിശ്വാസവും, ജ്യോത്സ്യവും മറ്റും മുന്‍ നിര്‍ത്തി നടത്തുന്ന പുതിയ തട്ടിപ്പുകള്‍ മുന്‍പ് നടന്ന പല തട്ടിപ്പുകളെയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ്. പത്രങ്ങളും മറ്റു ദ്രിശ്യ മാധ്യമങ്ങളും കച്ചവട നേട്ടത്തിനായി മയക്കുമരുന്ന് പോലെ ഒരു വിഭവമായി ഇതിനെ ജനങ്ങളിലെത്തിക്കുന്നു.

  സൌരയുധത്തിലുള്ള ഗ്രഹങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ എതൊരു സ്കൂള്‍ കുട്ടിയും ഉത്തരം നല്‍കും.. ഇന്നും ഭൂമിയെ കേന്ദ്രമാക്കി നിര്‍ത്തിയുള്ള ഇന്ത്യന്‍ ജ്യോതിഷം ആശാസ്ത്രിയം എന്ന് മാത്രമല്ല ഇന്നിതൊരു ശാസ്ത്രഭാസമാണ്

  ഒരു ആധുനിക സമുഹം കേട്ടിപടുക്കുന്നതിനു തടസം നില്‍ക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ എതിര്ത്തെ മതിയാവു.

  R.UNNIKRISHNAN, 9711527163

  ReplyDelete