ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Tuesday, May 18, 2010

ചൂണ്ടുവിരല്‍

എല്ലാവര്ക്കും എനിക്കും ഉണ്ട് ചൂണ്ടുവിരല്‍

ഒരു സൂചി എടുക്കാനും

ഒരു കുരു പൊട്ടിക്കാനും

തലയില്‍ നിന്നും പേന്‍ എടുക്കാനും

വെളുത്ത മുടി പറിക്കാനും

മൂക്കിലെ രോമം പിഴുതുവാനും

പേന പിടിക്കാനും

ചെവി കടിക്കുമ്പോള്‍ ചൊറിയുവാനും

കുപ്പായത്തിന്‍ ബട്ടന്സ് ഇടാനും അഴിക്കാനും

എന്തിന്

ശത്രുവിന്റെ വയറില്‍ കുത്താന്‍ വരെ

ഈ വിരല്‍ ഉപയോഗിക്കും

പക്ഷെ

തെറ്റുകള്ക്ക് എതിരെ ചൂണ്ടിയിരുന്ന

ശത്രുവിന്റെ അധമ വാദങ്ങള്ക്കെതിരെ

ആക്രോശിക്കാന്‍ ചൂണ്ടിയ

ആ ചൂണ്ടു വിരല്‍

ആ ധിക്കാര സൂചന, ചങ്കുറപ്പ്

അത് മാത്രം എവിടെ?

വീണ്ടും ചൂണ്ടുവിരലുകള്‍ ചൂണ്ടപ്പെടട്ടെ

എതിര്ക്കാന്‍ കെല്പ്പുള്ള

ചൂണ്ടു പലകകള്‍ ആകട്ടെ

ധിക്കാരികള്‍ പിറക്കട്ടെ

രക്തത്തിന്റെ തിളപ്പ് വിരലിലെക്ക് ആവാഹിക്കപെടട്ടെ

തലയിലെ രോമം മാത്രമല്ല

ചുറ്റിലെ വേദനയും പറിക്കുമാറാകട്ടെ

---ശശികുമാര്‍


നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam  എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക.

3 comments:

 1. ഇന്നത്തെ ആളുകള്‍ക്ക് പണം ഉണ്ടാക്കാനുള്ള ചിന്ത മാത്രമേ ഉള്ളൂ. അധര്‍മ്മതിനെ ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കും പറ്റില്ല കാരണം എല്ലാവരും ഇന്നത്തെ കാലത്ത് അധര്‍മം ചെയ്യുന്നവരാണ്.ഭഗവാന്‍ ഭഗവത്ഗീതയില്‍ പറഞ്ഞതുപോലെ ഇത് കളിയുഗമാണ് ഇവിടെ ധര്‍മ്മത്തിന് യാതൊരു വിലയുമില്ല. ധര്‍മം ചെയ്യുന്നവന്‍ ഇന്ന് ഈ ലോകത്ത് ആരുമായി തീരാന്‍ പോകുന്നില്ല. എന്നാല്‍ അധര്‍മം ചെയ്യുന്നവന്‍ ദിനംപ്രതി വളര്‍ന്നു പന്തലിക്കുകയും ചെയ്യുന്നു.

  ReplyDelete
 2. ഒരു വിരല്‍ മറ്റൊരാളെ ചൂണ്ടുബോള്‍ മൂന്നു വിരല്‍ നിന്നെ തന്നെ ചൂണ്ടുകയാണ്.
  കവിത ചൂണ്ടുന്നത് അവിടേക്കാണ്. നന്ദി.

  ReplyDelete
 3. കവിതയെക്കാള്‍ ശ്രീ വാര്യരുടെ പരാമര്‍ശത്തോട് പ്രതികരിക്കാനാണ് തോന്നുന്നത് . കലികാലമാണ് എന്ന് പറഞ്ഞ് അധര്‍മ്മങ്ങളെ എല്ലാം നേരെ കണ്ണടക്കാമോ ? അത് അങ്ങിനെയാണ് എങ്കില്‍ കല്ക്കികകളെ ആണ് നമുക്ക് ആവശ്യം. പക്ഷെ അവര്‍ കേവല ന്യുനപക്ഷമായ ദേവന്മാരുടെ വരേണ്യ വര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു സമത്വ സുന്ദര ലോകത്തിന്റെ അധിപനെ ജനിച്ച വര്‍ഗ്ഗം നോക്കി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്റെ പുനരവതാരങ്ങള്‍ ആകരുത് .

  ReplyDelete