ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Wednesday, May 19, 2010

ഫത്‌വകള്‍

മതപരവും സാമുദായികപരവുമായ കാര്യങ്ങളില്‍ എല്ലാവരും തന്നെ വളരെ സൂക്ഷിച്ച്ചേ അഭിപ്രായം തന്നെ പറയാറുള്ളൂ. സംഘടിതരോ അസംഘടിതരോ ആയ മത സാമുദായിക സംഘടനകള്‍ അത്തരമൊരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടല്ലോ. രാജ്യത്തെ ഏറവും വലിയ ഇസ്ലാമിക സെമിനാരി യു . പി യിലെ ഷാരന്പുരില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യയിലെ മുസ്ലിം ജനവിഭാഗത്തിന്റെ അധ്യാത്മിക സംരക്ഷണം സ്വയം ഏറ്റെടുത്ത ദാറുല്‍ ഉലും ദേവബന്ദ് ഈയിടെ തട്ടിവിട്ട തിട്ടുരങ്ങള്‍ കേട്ട മുസ്ലിങ്ങള്‍ തന്നെ ഞെട്ടിപ്പോയി . പുരുഷന്മാരുമായി ഇടപെഴകാന്‍ ഇടവരുന്ന വരുന്ന തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ജോലി ചെയ്യരുത്, സ്ത്രീകള്‍ ജോലി ചെയ്ത പണം സ്വീകരിക്കരുത് അത് 'ഷരിയ' നിയമ പ്രകാരം 'ഹറാം' ആകുന്നു. രണ്റ് ദിവസം കഴിഞ്ഞപ്പോള്‍ ഇതാ വീണ്ടും. മുസ്ലിങ്ങള്‍ സ്ടോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കരുത്. ബാങ്കുകളിലും മദ്യവുമായി ബന്ധപ്പെടുന്ന ഒരു ജോലികളിലും ഏര്‍പ്പെടരുത്. തീര്ന്നില്ല ഇന്ഷുറന്സ് പോളിസികള്‍ എടുക്കരുത് അത് നിയമ വിരുദ്ധവും പലിശയും ചൂതാട്ടവും അടിസ്ഥാനം ആക്കിയുള്ളതുമാണ്. എന്തായാലും അവസാനത്തേത് ഒരു കടന്ന കൈയ്യയിപ്പോയോ എന്നൊരു സംശയം. കാരണം മള്‍ട്ടി നാഷണല്‍ കമ്പനികളെയും ടാറ്റ , അംബാനിമാര്‍ തുടങ്ങിയ കൊര്‍പ്പറേറ്റ്കളെ ആണ് തൊട്ടുകളിക്കാന്‍ പോകുന്നത്. മുസ്ലിം സമുദായത്തില്‍ നിന്നുതന്നെ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത് ശുഭ സൂചകമാണ് . ഇത്തരം ഫത്‌വകള്‍ പുറപ്പെടുവിക്കുവാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയത് എന്ന് ചോദിക്കാന്‍ മുസ്ലിം സംഘടനകള്‍ ഉണ്ടായി. തൊപ്പിയിലെ വെള്ളത്തുള്ളികള്‍ പോലെ ഇത്തരം ഫത്‌വകള്‍ ഇറക്കി സ്വയം അപഹാസ്യരാകരുതെന്നു ലക്നോവിലെ മുസ്ലീം പണ്ടിതന്മാര്‍ തന്നെ പറഞ്ഞു. ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയ ജാവേദ് അക്തരിനെപ്പോലെ ഉള്ള വിശിഷ്ട മുസ്ലിം വ്യക്തിത്വങ്ങളെ പ്രശംസിക്കാന്‍ പണം വാങ്ങി കലാപം ഉണ്ടാക്കുന്ന ശ്രിരാമ സേനയുടെ മുത്തലിക്കിന്റെ നേരെ കണ്ണടച്ചു കൊണ്ടു ശിവസേന തയാറായി. ഹരിയാനയിലെ ജാട്ട് നാട്ടുക്കൂട്ടങ്ങളുടെ കാട്ടാള നിയമങ്ങള്‍ക്ക് വേണ്ടി അവരുടെ കൊടിയെടുത്ത നവിന്‍ ജിണ്ടാളിനെയും, ചൌട്ടാളയെയും പോലെ ഇവര്‍ക്ക് വേണ്ടി ആരാണ് മുന്നോട്ട് വരുന്നത് എന്ന് കാത്തിരുന്നു കാണാം. ' തലാക്ക്‌ ' എന്ന് മൂന്നു തവണ എഴുതി SMS അയച്ചാലും മതിയെന്ന സാങ്കേതിക പുരോഗതി അംഗീകരിച്ച്ച സമൂഹത്തിന്റെ വരിഷ്ഠ സ്ഥാപനം അത്തരം സ്ത്രീകള്‍ എങ്ങിനെ ജീവിക്കണമെന്നു മാത്രം പറഞ്ഞു കണ്ടില്ല.

---- ശ്രീനിവാസ്‌ എന്‍ വി
 
നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

1 comment:

  1. നല്ല വിലയിരുത്തല്‍. വര്‍ഗീയവാദികളും മതമൌളികവാദികളും ഉറങ്ങുകയല്ല മറിച്ച് കൂടുതല്‍ ശക്തിയോടെ തിരിച്ചു വരുവാന്‍ ശ്രമിക്കുകയാണെന്ന് ഇവ സൂചിപ്പിക്കുന്നു. രാഷ്ട്രീയമായ ഷണ്ഡത്വം ഫാസിസത്തിനു വളമാനെന്നു പറയപ്പെടുന്നത് എത്ര കൃത്യം. ഏതു തരം വിഘടനവാദവും, തീവ്രവാദവും എതിര്‍ക്കപെടണം. പക്ഷെ ഇന്ന് നമ്മുടെ സര്‍ക്കാര്‍ എന്ത് ചെയ്യണം എന്നറിയാതെ, ഇരുട്ടില്‍ തപ്പുന്ന കാഴ്ചയും നമ്മുക്ക് കാണാം. മാവോയിസ്റ്റുകള്‍, ഫത്വകള്‍, ശ്രീ രാം സേന, മണ്ണിന്റെ മക്കള്‍ വാദം ചുറ്റിലും അസഹിഷ്ണുതകള്‍ ഇന്ന് നമ്മുടെ ശാപമാണ്. അവിടെ പകച്ചു നില്‍ക്കുന്ന ഭരണവര്‍ഗ്ഗം നമ്മുടെ ദുര്‍ഭാഗ്യവും.

    ReplyDelete