ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Thursday, June 17, 2010

വായടക്കൂ

കോട്ടിട്ടു പരദേശി വന്നു

കറുത്ത തൊപ്പിയിട്ട

നക്ഷത്രക്കുപ്പായമിട്ട

വെളുത്ത തൊലിയുള്ളവന്‍

ചിരിയിലും വാക്കിലും രാജാവിനെ മയക്കി മൊഴിഞ്ഞു ...

ഭൂമിയില്‍ പാലൊഴുക്കി വായുവില്‍ സുഗന്ധം പരത്തി

ഇവിടം സ്വര്ഗലമാക്കാം

രാജാവ്‌ തലയാട്ടി

പണി ശാല തുറന്നു

എറാന്‍ മൂളികള്‍ നിരന്നു

കയ്യും പിണച്ചു

അവനു നാവേറ് പാടി

സഹായത്തിനു ചാവേറുകള്‍

പിന്നെ വീണവായനയില്‍ ഒഴുകി

ഭുമിയില്‍ പാഷാണം

വായുവിലും വിഷം

പ്രജകള്‍ മരിച്ചു വീണു

ഈയലുകള്‍ പോലെ

കരിമ്പുകയില്‍ അവന്‍ ചിരിച്ചു,

ഇരുട്ടില്‍ വെളുത്ത പല്ലുകള്‍ തിളങ്ങി

തെരുവില്‍ ശവങ്ങള്‍ കുമിഞ്ഞു കൂടി

രാജാവ് അവനെ അനുഗമിച്ചയച്ചു

പിന്നെയും വീണ വായിച്ചു രസിച്ചു

പ്രജകള്‍ മുറുമുറുത്തു

കരച്ചില്‍ ഇരമ്പി

രോഷം ഇരമ്പി

അവനെ തൂക്കിലേറ്റാന്‍

ആക്രോശങ്ങള്‍ ഉയര്ന്നു

രാജാവ്‌ അപ്പോഴും വീണ വായിച്ചു കൊണ്ടേയിരുന്നു

വീണ വായിച്ചു കൊണ്ടേ രാജാവ്‌ സദസ്സ് വിളിച്ചു

ആലോചനക്കാര്‍ വന്നു

വായടക്കണം, എന്ത് ചെയ്യും?

ഒടുവില്‍ കല്പ്പി്ച്ചു

സഹായി ചാവേറുകളെ ശിക്ഷിക്കുക

ഒരു വെള്ളി നാണയം പിഴ

ഒരു രാത്രി തടവ്‌

മരിച്ചവര്ക്കും കൊടുക്കാം ഒരു വെള്ളിനാണയം

പ്രജകള്‍ ഞെട്ടി, ദേശവും

നിയമം നാണിച്ചു

ഇരമ്പല്‍ ഉയര്ന്നു ...

അപ്പോള്‍ അവനോ ?

ഉടന്‍ വന്നു കല്പന

മുറവിളി കൂട്ടുന്ന ജനങ്ങള്ക്ക്വ‌

ആറു ചാട്ടവാറടിയും ആവട്ടെ

ശശികുമാര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam  എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

No comments:

Post a Comment