ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Friday, June 11, 2010

ഭോപാല്‍ വാതക ദുരന്തവിധിയും ദുരന്തം തന്നെ

ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത നാളായി ആയിരത്തി തൊള്ളായിരത്തി എന്പതിനാല് ഡിസംബര്‍ രണ്ട് ഇന്നും മറക്കാതെ നില്ക്കുതന്നു. നാലായിരത്തോളം ആളുകള്‍ മരിക്കുകയും (അതിനു ശേഷം മരിച്ചവര്‍ എത്രയോ അധികം) അതില്‍ എത്രയോ ഇരട്ടി ആളുകള്‍ ആവശ ബാധിതരാകുകയും ചെയ്ത ഭോപാല്‍ വാതക ദുരന്തം അന്നാണല്ലോ നടന്നത്. മീതൈല്‍ ഐസോ സയനെറ്റ്‌ ചോര്ന്നു വിഷാംശം അന്തരീക്ഷമാകെ പരക്കുകയും ആ വിഷബാധയില്‍ ആയിരങ്ങള്‍ നിത്യ കണ്ണീരിലായതും ചരിത്രം.


ദുരിതത്തിലായ മനുഷ്യ ജീവനുകള്ക്ക് വേണ്ടി അന്നു തുടങ്ങിയതാണ് നിയമയുദ്ധം. അതിനു ഒരു പരിസമാപ്തി ഉണ്ടായത്‌ പതിനാറു വര്ഷഅങ്ങള്ക്കു ശേഷം ഈ ജൂണ്‍ ഏഴിനാണ്. സമത്വ സുന്ദരഭാരതത്തിന്റെ ദുര്ഗ്തി എന്നല്ലാതെ എന്ത് പറയാന്‍! എന്നാല്‍ സി ബി ഐ ഏറ്റെടുത്ത കേസിലെ വൈകി വന്ന ഈ വിധിയോ, അതിലേറെ പരിതാപകരം. ഇരുപത്തയ്യായിരം രൂപ നഷ്ടപരിഹാരം! സ്വതന്ത്ര ഭാരതത്തിലെ ഒരു പൌരന്റെള മൂല്യമാണത്! മാത്രമോ? ഈ മഹാവിപത്ത്തിന്റെ യഥാര്ത്ഥ് പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. അന്നത്തെ യൂണിയന്‍ കാര്ബൈതഡ്‌ ഫാക്ടറി ചെയര്മാ്ന്‍ വാരന്‍ ആന്റെര്സഅനെ പറ്റി പരാമര്ശറമേ ഇല്ല. അയാള്‍ പിടികിട്ടാ പുള്ളിയാണ് പോലും. ഇപ്പോഴും ന്യൂയോര്ക്കി ല്‍ അയാള്‍ സസുഖം വാഴുന്നു എന്നും പറഞ്ഞു കേള്ക്കു ന്നു. എല്ലാ രാജ്യസ്നേഹികള്ക്കും , ദുരിത ബാധിതര്ക്കും ഒക്കെ നിരാശ നല്കിഞയ ഈ വിധി അത്യന്തം അപലപനീയമാണ്. മുന്‍ സി ബി ഐ ഉദ്യോഗസ്ഥന്‍ ശ്രീ ലാല്‍ ഒരു വാര്ത്താ ചാനലില്‍ പറഞ്ഞത് ഈ കേസില്‍ മേല്ലെപ്പോക്കിനും യൂണിയന്‍ കാര്ബൈ ഡ്‌ അനുകൂല നിലപാടുകള്ക്കും സര്ക്കാ ര്‍ സമ്മര്ദ്ദംന ചെലുത്തിയിരുന്നു എന്നാണ്. ഉദ്ദേശം മുന്നൂറ്റി മുപ്പതു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട നമ്മുടെ രാജ്യം ഒടുവില്‍ നാല്പത്തി ഏഴു കോടി ഡോളര്‍ എന്ന ഒത്തുതീര്പ്പി ല്‍ എത്തിച്ചേര്ന്നവതും മറ്റൊരു ദുരൂഹത. നാം ആവശ്യപ്പെട്ടത്തിന്റെ ഏകദേശം പതിനഞ്ചു ശതമാനത്തില്‍ താഴെമാത്രം തുകയില്‍ ഒത്തുതീര്പ്പി നു സമ്മതിച്ചതിലും വ്യാപകമായ പ്രതിഷേധം ഉണ്ടായി. പത്തു ലക്ഷത്തിലധികം ദുരന്തബാധിതര്‍ ഉണ്ട് എന്നായിരുന്നു കണക്ക്‌ എന്നിരിക്കിലും അതില്‍ നഷ്ടപരിഹാരം ആവശ്യമായവര്‍ ഏകദേശം ആര് ലക്ഷത്തോളം ആളുകളാണെന്ന് നിജപ്പെടുത്തി; പക്ഷെ നഷ്ടപരിഹാരം കൊടുത്തത് ഏകദേശം നാലര ലക്ഷം ആളുകള്ക്ക്ണ മാത്രം. അതും അര്ഹാനമായതിന്റ്റെ എത്രയോ കുറഞ്ഞ തുക. വര്ഷകങ്ങള്ക്കു് മുമ്പേ നടന്ന ഈ മഹാവിപത്ത്തിന്റെ ഇരകളായി ഇന്നും ജീവിക്കുന്ന പരശതം മനുഷ്യ ജീവനുകളുടെ വേദനകള്ക്കെവതിരെ മുഖം തിരിച്ചു കൊണ്ടുള്ള ഈ വിധി നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെയും നമ്മുടെ അമേരിക്കന്‍ വിധേയത്വത്തെയും തുറന്നു കാട്ടുന്നു. പാര്ല്മെന്റില്‍ വരാനിരിക്കുന്ന ആണവ ബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്യപ്പെടുന്നതും ഈ പാശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ആ ബില്ലിലും ആരോപ്പിക്കപ്പെടുന്ന മുതലാളിത്ത അനുകൂല സമീപനവും, വിധേയത്വവും, അപകടം നടന്നാല്‍ സ്വതന്ത്രമായി തലയൂരാന്‍ ഉടമകളെ സഹായിക്കുന്ന വ്യവസ്ഥകളും പുന: പരിശോധിക്കേണ്ടത് ഇത്തരുണത്തില്‍ അത്യാവശ്യമാണ്. ഭരണകൂടം രാജ്യത്തിനു പുറത്ത്‌ പടിഞ്ഞാട്ടല്ല കണ്തുതറന്നു നോക്കെന്ടതും അനുകൂല നിലപാടുകള്‍ എടുക്കെന്ടതും. സ്വന്തം രാജ്യത്തിലെക്കാവണം. അവരുടെ വേദനയാവണം സ്വന്ത വേദനയും. അവരുടെ കണ്ണീരിനാണ് പരിഹാരം വേണ്ടത്‌. ആ കണ്ണീരാണ് ഇന്നും ഒഴുകിക്കൊണ്ടിരിക്കുന്നത്, ആരും തുടക്കാനില്ലാതെ.


ശശികുമാര്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക


1 comment:

  1. അര്‍ജുന്‍സിംഗ് , അതുപോലേ തനൈ കോണ്‍ഗ്രസ്‌ യഥാര്ത്ഥ് പ്രതികലെ സഹായിച്ചു എനുളത് എപ്പോള്‍ വിക്ത്മയികുനു. പ്രേതിപഷം (ലെഫ്റ്റ്) ഇത്‌ ഒപയോഗികുമോ ??

    ReplyDelete