ജനസംസ്കൃതി ചര്‍ച്ചാ വേദിയിലേക്ക് സ്വാഗതം

.

Sunday, June 20, 2010

ഇതു ഭയങ്കരം തന്നെ

എല്ലാ ഭാഷകളിലും ചില പ്രത്യേക 'വാക്കുകള്‍' സാര്‍വത്രികമായി ഉപയോഗിക്കാറുണ്ട്. അതിന് പ്രത്യേക സന്ദര്‍ഭങ്ങള്‍ ആവശ്യമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. ഉപയോഗിക്കുന്ന ആളുടെ ഏത് മാനസിക അവസ്ഥയും പ്രതിഫലിപ്പിക്കാന്‍ ഈ വാക്കുകള്‍ക്കു കഴിയും. ദേഷ്യമായാലും സന്തോഷമായാലും അത്ഭുതം പ്രകടിപ്പിക്കുന്നതിനും നിരാസയിലും എല്ലാം ഈ വാക്കുകള്‍ യഥേഷ്ടം പ്രയോഗിക്കാം.


അമേരിക്കന്‍ സായിപ്പിന് ഇത്തരത്തില്‍ സൌകര്യപ്രദമായി ഉപയോഗിക്കാന്‍ രണ്ടു വാക്കുകള്‍ ഉണ്ട്. അതിലൊന്ന് 'ഷിറ്റ്' എന്ന വാക്കാണ്‌. രണ്ടാമത്തേതും വളരെ പോപുലറായ ഒരു വാക്കാണ്, എങ്കിലും അത് ഞാനിവിടെ എഴുതുന്നില്ല. സായിപ്പിന് എന്തും ആകാമല്ലോ. എത് വാക്കും ഇപ്പോഴും എപ്പോഴും എവിടെ വച്ചും ഏത് നിരത്തിലയാലും ജന മധ്യത്തിലായാലും യാതൊരു സങ്കോചവും കൂടാതെ പ്രയോഗിക്കാം. അത് സായിപ്പിന് ജനിക്കുന്നതിനും മുന്‍പ് ജനിപ്പിച്ചവന്‍ ജനിക്കുന്നതിനും മുന്‍പേ അനുവദിച്ചു കിട്ടിയിട്ടുള്ള സ്വാതന്ത്ര്യമാണ്. നമുക്കതിനെ ചോദ്യം ചെയ്യേണ്ട. അല്ലെങ്കിലും അതിന്റെ ആവശ്യമെന്താ. സായിപ്പ് സായിപ്പല്ലേ നമ്മുടെ പോലെ ആണോ. അല്ല. സായിപ്പ് നല്ല വെളുത്തതും സ്വര്‍ണ തലമുടി ഉള്ളവനും ഉയരക്കാരനും കൂട്ടത്തില്‍ ചിക്കിലി ഉള്ളവനും ആണ്. പോരെങ്കില്‍ സായിപ്പിന്റെ നാട് ലോകത്തെ ഏറ്റവും ശക്തിമാനായ രാജ്യമാണ്, സമ്പത്തിലും ആയുധ ബലത്തിലും. മൂപ്പരെ 'ലോകത്തിന്റെ പോലീസെന്നൊക്കെ' പറഞ്ഞു ചില അശക്ത ദേശങ്ങളിലെ കാര്യമായ ജന പിന്തുണയില്ലാത്ത രാഷ്ട്രിയ പാര്‍ടികള്‍ അവരുടെ മുഖപത്രങ്ങളില്‍ മുഖ പ്രസംഗങ്ങള്‍ എഴുതി വിരട്ടാറുണ്ട് എന്നുള്ളതും ശരിയാണ്. പക്ഷെ ആര് കാര്യമാക്കാന്‍. സായിപ്പിനും അതിയാന്റെ നാടിനും എല്ലാത്തിനും അധികാരം ഉണ്ട്. തോന്നിയ പോലെ ചെയ്യും. ആരാണിവിടെ ചോദിയ്ക്കാന്‍ എന്ന മുഖഭാവത്തോടെ. നൂക്ലിയര്‍ ബോംബുകള്‍ സ്വന്തം അടുക്കളയില്‍ കുന്നു കൂട്ടി വച്ചിട്ട് മറ്റുള്ളവരോട് പറയും നുക്ലിയര്‍ എന്ന വാക്ക് മിണ്ടിപ്പോകരുതെന്ന്, ഗ്വാണ്ടനാമോ ബേയിലെ തടവറയില്‍ ആളുകളെ മൃഗീയമായി പീഡിപ്പിക്കാം, സ്വന്തം നാട്ടിലെ തെരുവീഥികളില്‍ കറുത്തവരെ പേപ്പട്ടികളെ പോലെ വേട്ടയാടാം. അതോടൊപ്പം ഹൂമന്‍ റൈറ്റ് വയലെഷന്‍സിനെ കുറിച്ചു ലോകത്തിനു ഒരു ക്ലാസ്സും കൊടുക്കാം.

സായിപ്പിന്റെ അധികാരം യഥാര്‍ത്ഥ അധികാരമാണ്. ഇത് ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത്‌ ഇന്ത്യക്കാരാണ്. പ്രകാശ്‌ കാരാട്ടിനെയും ബര്ദ്ദനെയും പോലുള്ളവര്‍ക്ക് അത് ദഹിക്കില്ല എന്നത് സത്യം. മന്‍മോഹന്‍ സിങ്ങിനരിയാം, അര്‍ജുന്‍ സിങ്ങിനും രാജീവ് ഗാന്ധിക്കും അറിയാമായിരുന്നു. സായിപ്പ് പറയുന്നതെ ചെയ്യൂ എന്ന നിര്‍ബന്ധം മന്‍മോഹന്‍ സിംഗ് ജി കാണിക്കുന്നെങ്കില്‍ കുറ്റം പറയേണ്ട കാര്യം ഇല്ല. പതിനാലായിരം പീറ ഇന്ത്യക്കാര്‍ മരിച്ചെന്നു വച്ചു ആണ്ടെഴസന്‍ സായിപ്പിനെ കുരിശിലെട്ടുന്നത് ശരിയാണോ . അര്‍ജുന്‍ സിങ്ങും രാജീവ്‌ സാറും ചെയ്തതല്ലേ ശരി. സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും സായിപ്പുപയോഗിക്കുന്ന ആ രണ്ടു വാക്കുകള്‍ നമുക്കങ്ങിനെ പരസ്യമായി ഉപയോഗിക്കാന്‍ പറ്റില്ല. എന്താ കാരണം. കാരണം നമ്മളൊക്കെ ഡീസന്റ് പീപിള്‍സ്‌ ആണല്ലോ.

എന്നുവച്ചു നമുക്കും ഏത് സന്ദര്‍ഭത്തിലും ഉപയോഗിക്കാനുള്ള വാക്കുകള്‍ ഇല്ലെന്നോ വേണ്ടന്നോ ഇല്ല കേട്ടോ. വേണമെന്ന് തോന്നുന്നെങ്കില്‍ നമുക്കൊരോരുതര്കും സൗകര്യം പോലെ ഒന്നോ രണ്ടോ വാക്കുകള്‍ കണ്ടുപിടിക്കാം. പ്രഭ വര്‍മ 'കൊഷിഷ്' കണ്ടു പിടിച്ചത് പോലെ. കൊഷിഷ് എന്ന വാക്കിനെ യേത് സന്ദര്‍ഭത്തിലും യേത് വാചകത്തിലും സൌകര്യപ്രതമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തുമ്പോള്‍ ഉപയോഗിക്കാന്‍ വര്‍മയ്ക്ക് അസാധ്യമായ പാടവം ഉണ്ടായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും സംസ്കൃതത്തിലുമെല്ലാം പാണ്ടിത്യമുള്ള വര്‍മയ്ക്ക് ഹിന്ദി ഭാഷയിലുള്ള പോരയിമ നികത്തി കൊടുത്തത് 'കൊഷിഷ്' എന്ന ഈ സുന്ദരന്‍ വാക്കാണ്‌. ഉദാഹരണത്തിന് വര്‍മയുടെ ചില സെന്ടന്സുകള്‍ ഞാന്‍ ഉദ്ധരിക്കാം: ആപ് കൊനാട് പ്ലേസ് ജാനേ കോ കൊഷിഷ് ഹേ?.(എന്റെ കൂടെ കൊനാട് പ്ലേസ് വരുന്നുവോ), പപ്പു ആജ്‌ സ്കൂള്‍ ജാന കൊഷിഷ് നഹി ഹൈന്‍ (പപ്പു ഇന്ന് സ്കൂളില്‍ പോകുന്നില്ല). ‍നമുക്കേവര്‍ക്കും ഇതുപോലെ വാക്കുകള്‍ ഇനിയും കണ്ടുപിടിക്കാവുന്നത്തെ ഉള്ളു.

പക്ഷെ നിങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ കൊണ്ട് കേരളത്തിലേക്ക് ചെല്ലാമെന്നു കരുതേണ്ട. അവിടെ ഇതിനോടകം തന്നെ 'ഭയങ്കരന്‍' ഒരു വാക്ക് കണ്ടുപിടിച്ചു കഴിഞ്ഞു. മാത്രമല്ല രാപകലെന്യേ ആയിരക്കണക്കിന് ടീവീ പരിപാടികളിലൂടെ അത് സമസ്ത മേഘലകളിലും അതിന്റെ ആതിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഇനി ആരാണീ ഭയങ്കരന്‍ വാക്ക് എന്നറിയേണ്ടേ. "ഭയങ്കരം' എന്ന വാക്കാണ്‌ ആ കക്ഷി. ഈ വാക്കിന്‌ ഇത്ര അപാരമായ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു പ്രോയോഗത്തില്‍ വരുത്തിയ ഭാഷ വിദ്വാന്‍ ആരെന്നു ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തം ഈ വാക്കാണ്‌ എന്നതില്‍ സംശയം വേണ്ട. ഭയങ്കരം എന്ന വാക്കിന്റെ അര്‍ഥം 'ഭയം ജനിപ്പിക്കുന്ന' എന്ന കേവല അറിവുകളില്‍ തൂങ്ങി നിന്ന് വാദിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ സ്വയം കുടുങ്ങുകയെ ഉള്ളു. കാരണം ഇതിന്റെ അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്. അത് മനസ്സിലാകണമെങ്കില്‍ മലയാളത്തിലെ നിരവധി ടീവീ ചാന്നലുകളില്‍ വരുന്ന പരിപാടികള്‍ ശ്രദ്ധിച്ചാല്‍ മതി. അവതാരകയായി വരുന്ന ചെറുപ്പക്കാരായ സുന്ദരീ സുന്ദരന്മാര്‍ മുതല്‍ സിനിമ ലോകത്തെ സെലെബ്രിടീസ് വരെ ഉപയോഗിക്കുന്ന ഭാഷ ശ്രദ്ധിച്ചാല്‍ മതി ഈ വാക്കിന്‍റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കാന്‍. ലാലെട്ടനോട് സംസാരിക്കുമ്പോള്‍ 'ഭയങ്കര' സുഖമാണ്. സുഖം എങ്ങിനെയാണ് ഭയപ്പെടുതുന്നതാവുന്നത് എന്നു നിങ്ങള്ക്ക് സംശയം തോന്നാം. അപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമാ എന്നതോ. സിനിമയില്‍ എനിക്ക് നല്ല ചാന്‍സുകള്‍ കിട്ടുന്നുണ്ട്‌ എന്നത് അവതരിപ്പിക്കുന്നത്‌ ഇപ്പോള്‍ ഭയങ്കര ചാന്സുകളാണ് എന്ന രീതിയിലാണ്. വിവിധ തുറകളില്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരാളെ അയാളൊരു ഭയങ്കര പ്രതിഭയാണ് എന്നു വിശേഷിപ്പിച്ചു കേള്‍വിക്കാരെ മുഴുവന്‍ ഭയപ്പെടുതിക്കളയും. ഭയങ്കര സുന്ദരി, ഭയങ്കര ഭംഗി, ഭയങ്കര സുഗന്ധം, ഭയങ്കര ഇഷ്ടം, ഭയങ്കര രസം ............എനിക്ക് ഭയം തോന്നുന്നത് നിരന്തരവും സാര്‍വത്രീകവുമായ ഈ ഭയങ്കര പ്രയോഗം യഥാര്‍ത്ഥത്തില്‍ ഭയങ്കരമെന്നു വിശേഷിപ്പിക്കേണ്ട സംഭവങ്ങള്‍ കേള്‍കുമ്പോള്‍ നമ്മുടെ ചുണ്ടുകളില്‍ ഒരു ചെറു ചിരി പടര്തുമോ എന്നതാണ്.

.... ഹാന്‍സന്‍

NB: മലയാളം ടൈപ്പിംഗ്‌ ആദ്യമായി ശ്രമിച്ച എന്റെ അപരാധങ്ങള്‍ നല്ല സമരിയക്കരായ നിങ്ങള്‍ മനിസ്സിലാക്കി മുകളിലെ വാക്കുകളെ ചേരുംപടി ചേര്‍ത്ത് വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ http://www.google.com/transliterate/indic/Malayalam എന്ന ലിങ്ക് ഉപയോഗിച്ച് മലയാളത്തില്‍ (Manglish) ടൈപ്പ് ചെയ്ത് താഴെ അഭിപ്രായം എഴുതേണ്ട കോളത്തില്‍ പേസ്റ്റ് ചെയ്യുക

4 comments:

 1. ഭാഷയെ ഭയങ്കരവും ഭീകരവുമാക്കുന്ന അവസ്ഥയുടെ ചിത്രീകരണം നന്നായി. ചില റിയാലിറ്റി ഷോകളില്‍ അക്ഷരങ്ങളുടെ ബലാത്സംഗങ്ങള്‍ നിത്യവും കാണുന്ന നമ്മള്‍ ആ 'ക്രൂരത' രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന പോലെ തോന്നുന്നു. 'വണ്ടര്‍ഫുള്‍'; കുട്ടിയുടെ 'സോങ്ങിന്റെ' 'ഫീലും' അതിന്റെ 'പ്രേസേന്റെഷനും' വളരെ 'അട്ട്രാക്ടിവ്‌' ആയിരുന്നു കേട്ടോ.... എന്ന് തുടങ്ങിയുള്ള 'കമന്റ്സ്' നിത്യേന നാം കേള്‍ക്കുന്നു. ഭാഷയുടെ അസ്തിത്വം തന്നെ അപകടത്തില്‍...

  ReplyDelete
 2. വായിക്കാന്‍ " ഭയങ്കര " രസമായിരുന്നു. തുടര്‍ന്നും ഭയങ്കര ങ്ങളായ ബ്ലോഗ്ഗുകള്‍ എഴുതുക.

  ReplyDelete
 3. what a beautiful country ennu maathramey ee peesine kurichu parayaan pattu .. nannaayirikkunna ella kaaryangalkkum ente all purpose phrase aanu athu .. yes .. WHAT A BEAUTIFUL COUNTRY .. Venkitesh

  ReplyDelete
 4. Nice report.
  Pls continue.
  All the best
  Ormayundo Suhruthe~~~~
  Prasant Kumar.C.S
  Bahrain

  ReplyDelete